3000 രൂപയുടെ കിഴിവും 2500 രൂപ എക്സ്ചേഞ്ച് ബോണസും കമ്പനി വാഗ്ദാനം ചെയ്യുന്നു: Redmi K50i ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; വന്‍ വിലക്കുറവില്‍ വാങ്ങാന്‍ അവസരം!

3000 രൂപയുടെ കിഴിവും 2500 രൂപ എക്സ്ചേഞ്ച് ബോണസും കമ്പനി വാഗ്ദാനം ചെയ്യുന്നു: Redmi K50i ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; വന്‍ വിലക്കുറവില്‍ വാങ്ങാന്‍ അവസരം!

Views: 53
0 0
Read Time:4 Minute, 8 Second

Redmi K50i 5G: 3000 രൂപയുടെ കിഴിവും 2500 രൂപ എക്സ്ചേഞ്ച് ബോണസും കമ്പനി വാഗ്ദാനം ചെയ്യുന്നു.

 

Redmi K50i 5G ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ഈ സ്മാര്‍ട്ട്‌ഫോണിന് 144Hz റിഫ്രഷ് റേറ്റ് പിന്തുണയുള്ള ഡിസ്‌പ്ലേയുണ്ട്. ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമാണ് ഇതിന്റെ പിന്നില്‍ നല്‍കിയിരിക്കുന്നത്. ഒക്ടാകോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 8100 പ്രൊസസറാണ് ഇതിനുള്ളത്. ഇതോടൊപ്പം റെഡ്മി ബഡ്സ് 3 TWS ഇയര്‍ഫോണുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

Redmi K50i 5G വിലയും ലഭ്യതയും

Redmi K50i 5G ഇന്ത്യയില്‍ 25,999 രൂപ പ്രാരംഭ വിലയ്ക്കാകും ലഭ്യമാവുക. 6 ജിബി റാമും 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെയും വിലയാണിത്. ഇതിന്റെ രണ്ടാമത്തെ വേരിയന്റിന് 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുണ്ട്. ഇതിന്റെ വില 28,999 രൂപയാണ്.

ക്വിക്ക് സില്‍വര്‍, ഫാന്റം ബ്ലൂ, സ്റ്റെല്‍ത്ത് ബ്ലാക്ക് കളര്‍ ഓപ്ഷനുകളിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ജൂലൈ 23 ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഇത് വില്‍പ്പനയ്ക്ക് ലഭ്യമാക്കും. Amazon, Mi.com, Mi Home സ്റ്റോറുകള്‍, Croma, മറ്റ് റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവയില്‍ നിന്ന് ഇത് വാങ്ങാം.

ഐസിഐസിഐ ബാങ്ക് കാര്‍ഡില്‍ നിന്നും ഇഎംഐ ഓപ്ഷനില്‍ ഫോണ്‍ വാങ്ങുമ്പോള്‍ 3000 രൂപയുടെ കിഴിവും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതിന് 2500 രൂപ എക്സ്ചേഞ്ച് ബോണസും നല്‍കുന്നുണ്ട്. ബാങ്ക് ഓഫറിന് പകരം ഉപഭോക്താക്കള്‍ക്ക് Mi സ്മാര്‍ട്ട് സ്പീക്കര്‍ എടുക്കാനുള്ള ഓപ്ഷനും ഉണ്ട്.

Redmi K50i 5G യുടെ സവിശേഷതകള്‍

ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള MIUI 13-ലാണ് റെഡ്മി K50i 5G പ്രവര്‍ത്തിക്കുന്നത്. ഇതിന് 6.6 ഇഞ്ച് ഫുള്‍ എച്ച്ഡി + എല്‍സിഡി സ്‌ക്രീന്‍ ഉണ്ട്. ഇതിന്റെ റിഫ്രഷ് നിരക്ക് 144Hz വരെയാണ്. ഇതിന് 270Hz ടച്ച് സാമ്പിള്‍ റേറ്റ് ഉണ്ട്. ഇതില്‍, HDR10, ഡോള്‍ബി വിഷന്‍ എന്നിവയും കമ്പനി നല്‍കിയിട്ടുണ്ട്.

ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 8100 പ്രൊസസറിലാണ് ഈ ഫോണ്‍ വരുന്നത്. 8GB LPDDR5 റാം ആണ് ഇതിനുള്ളത്. തെര്‍മല്‍ മാനേജ്‌മെന്റിനായി ലിക്വിഡ് കൂളിംഗ് 2.0 സാങ്കേതികവിദ്യയും ഇതിലുണ്ട്. ഫോട്ടോഗ്രാഫിക്കായി, അതിന്റെ പിന്നില്‍ ഒരു ട്രിപ്പിള്‍ ക്യാമറ സജ്ജീകരണം നല്‍കിയിട്ടുണ്ട്.

സാംസങ് ISOCELL GW1 സെന്‍സര്‍ 6P ലെന്‍സുമായി വരുന്ന ഇതിന്റെ പ്രാഥമിക ക്യാമറ 64-മെഗാപിക്‌സല്‍ ആണ്. ഇത് കൂടാതെ 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ലെന്‍സും 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടറും ഇതിലുണ്ട്. ഫോണിന്റെ മുന്‍വശത്ത് സെല്‍ഫിക്കായി 16 മെഗാപിക്‌സല്‍ ക്യാമറ നല്‍കിയിട്ടുണ്ട്.

67W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5,080mAh ബാറ്ററിയാണ് ഇതിനുള്ളത്. കണക്റ്റിവിറ്റിക്കായി, ഇതിന് 5G, 4G LTE, Wi-Fi 6, ബ്ലൂടൂത്ത് v5.3, GPS / A-GPS, USB ടൈപ്പ്-C, 3.5mm ഹെഡ്ഫോണ്‍ ജാക്ക് എന്നിവയുമുണ്ട്.

 

TAGS:

  • REDMI K50I
  • NEW LAUNCH PHONE
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
Ads

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.