നല്‍കാം, പ്രിയപ്പെട്ടവര്‍ക്കൊരു സ്മാര്‍ട്ട് ഫോണ്‍

ആമസോണില്‍ മികച്ച ഓഫറുകള്‍: നല്‍കാം, പ്രിയപ്പെട്ടവര്‍ക്കൊരു സ്മാര്‍ട്ട് ഫോണ്‍

|
Views: 1975
0 0
Read Time:5 Minute, 47 Second
Ads

പ്രിയപ്പെട്ടവർക്ക് സ്മാർട്ട് ഫോൺ സമ്മാനമായി നൽകാം. ആമസോണില്‍ മികച്ച ഓഫറുകള്‍. വിപണികളിൽ വൈവിധ്യങ്ങളായ ഫീച്ചറുകളുളള സ്മാർട്ട് ഫോണുകളുണ്ട്. മൊബൈൽ ആക്സസറീസുകളും വാങ്ങാം. പ്രമുഖ ബ്രാൻഡുകളിലെ സ്മാർട്ട് ഫോണുകൾ കുറഞ്ഞ വിലയിൽ ലഭ്യമാണ്. സാംസങ്, ഷാവോമി, വൺപ്ലസ് ബ്രാൻഡുകളുടെ ടോപ്പ് സ്മാർട്ട് ഫോണുകൾ വിപണികളിൽ നിന്ന് വാങ്ങാം. ഷാവോമി 11ടി പ്രോ 5ജി, വൺപ്ലസ് 9 5ജി, സാംസങ് ഗാലക്സി എം 52 5ജി, ടെക്നോ പോപ്പ് 5 എൽടിഇ സ്മാർട്ട് ഫോണുകൾ വിപണികളിൽ മുന്നിട്ട് നിൽക്കുന്നവയാണ്. മികച്ച ഡിസൈനുകളും ഫീച്ചറുകളുമുളള സ്മാർട്ട് ഫോണുകൾ സ്വന്തമാക്കാം. ആമസോണിൽ 40% വരെ ഓഫറുണ്ട്.


120 ഹെർട്സ് ട്രൂ 10 ബിറ്റ് അമോൾഡ് ഡിസ്പ്ലേയും 120ം ഹൈപ്പർ ചാർജ് ടെക്നോളജിയുമാണ് ഷാവോമി 11 ടി പ്രോ 5ജിയുടെ പ്രധാന ആകർഷണം. 5,000 എംഎഎച്ച് ബാറ്ററി മിനിറ്റുകൾക്കുളളിൽ ചാർജ് ചെയ്യാനാകും. 108 എംപി വൈഡ് ആങ്കിൾ ക്യാമറ, 8 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 5 എംപി ടെലിമാക്രോ ക്യാമറ എന്നീ റിയർ ക്യാമറകളും 16 എംപി സെൽഫി ക്യാമറയും ഫോണിലുണ്ട്. 8 ജിബി റാം + 128ജിബി സ്റ്റോറേജ് പതിപ്പിന് 39,999 രൂപയും 8 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 41,999 രൂപയുമാണ്. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന്റെ വില 43,999 രൂപയാണ്.


6.52 ഇഞ്ച് ഡോട്ട് നോച്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയുളള ടെക്നോ പോപ്പ് 5 എൽടിഇ ഫോൺ മികച്ച ദൃശ്യാനുഭവമാണ് ഉപഭോക്താക്കൾക്ക് സമ്മാനിക്കുന്നത്. ചിത്രങ്ങളെ മനോഹരമായി ഒപ്പിയെടുക്കാൻ 8 മെഗാ പിക്സലുളള പ്രൈമറി ക്യാമറയും ഡ്യുവൽ ഫ്ളാഷുമുണ്ട്. 5 മെഗാ പിക്സലുളളതാണ് സെൽഫി ക്യാമറ. മികവൊട്ടും ചോരാതെ രാത്രിയിലും സെൽഫിയെടുക്കാനാകും. മുഖമുപയോഗിച്ച് ഫോൺ അൺലോക്ക് ചെയ്യാൻ സാധിക്കുന്ന ഫേസ് അൺലോക്ക് സംവിധാനവും ടെക്നോ പോപ്പ് 5 ൽ ഉണ്ട്. 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ പ്രധാന ആകർഷണം. 2 ജിബി റാം + 32 ജിബി സ്റ്റോറേജ് പതിപ്പാണ് വിപണിയിലുളളത്. ഫോൺ ആപ്ലിക്കേഷനുകൾ വേഗത്തിൽ ഉപയോഗിക്കാൻ സാധിക്കും. 32 ജിബി ആണ് ഫോണിന്റെ ഇന്റേണൽ സ്റ്റോറേജ് എങ്കിലും 256 ജിബി വരെ എക്സ്പാൻഡബിൾ മെമ്മറി ഉണ്ട്. വൈഫൈ ഷെയർ, പാരന്റൽ കൺട്രോൾ, സോഷ്യൽ ടർബോ, ആന്റി-തെഫ്റ്റ് അലാറം, വോയിസ് ചേഞ്ചർ എന്നിങ്ങനെ നിരവധി ഫീച്ചറുകൾ ടെക്നോ പോപ് 5 എൽടിഇ ൽ അടങ്ങിയിട്ടുണ്ട്. 6,699 രൂപയാണ് ഫോണിന്റെ വില.


സാംസങ് ഗാലക്സി സ്മാർട്ട് ഫോണുകൾ വാങ്ങാം.

6.7 ഇഞ്ച് സൂപ്പർ അമോൾഡ് പ്ലസ് – ഇൻഫിനിറ്റി ഒ ഡിസ്പ്ലേയുളള സാംസങ് ഗാലക്സി എം 52 5ജി ഫോണിന് സ്നാപ്ഡ്രാഗൺ 778ജി, ഒക്ടാ-കോർ പ്രൊസസ്സറാണ്. 64എംപി + 12എംപി + 5എംപി ട്രിപ്പിൾ റിയർ ക്യാമറകളും 32 എംപി സെൽഫി ക്യാമറയുമുണ്ട്. 5000 എംഎഎച്ച് ബാറ്ററിയുണ്ട്.

മെമ്മറി എക്സ്പാൻഡബിൾ ലിമിറ്റ് 1 ടിബി ആണ്.


സാംസങ് ഗാലക്സി എം 32 സ്മാർട്ട് ഫോണിന് 6.5 ഇഞ്ച് സൂപ്പർ അമോൾഡ്, ഇൻഫിനിറ്റി യു-കട്ട് ഡിസ്പ്ലേയാണുളളത്. 64എംപി + 8എംപി + 2എംപി + 2 എംപി ക്വാഡ് ക്യാമറകളും 20 എംപി സെൽഫി ക്യാമറയുമുണ്ട്. 6000 എംഎഎച്ച് ബാറ്ററിയുണ്ട്.

  • 4ജിബി റാം + 64ജിബി സ്റ്റോറേജ്,
  • 6ജിബി റാം + 128ജിബി സ്റ്റോറേജ്

പതിപ്പുകളാണ് വിപണിയിലുളളത്. മെമ്മറി എക്സ്പാൻഡബിൾ ലിമിറ്റ് 1ടിബി ആണ്.

Ads

വൺപ്ലസ്

6.55 ഇഞ്ച് ഫുൾ എച്ച്ഡി ഫ്ളൂയിഡ് ഡിസ്പ്ലേയാണ് വൺപ്ലസ് 9 ന്റേത്. 8ജിബി റാം + 128ജിബി സ്റ്റോറേജ്, 12ജിബി റാം + 256ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് തരം സ്റ്റോറേജ് പതിപ്പുകളിൽ ഫോൺ ലഭ്യമാണ്. റിയർ ട്രിപ്പിൾ ക്യാമറയും 65 W ഫാസ്റ്റ് ചാർജിങുമാണ് ഫോണിന്റെ മുഖ്യ ആകർഷണം. വൺപ്ലസ് 9 ആർ ന് ക്വാൽക്കം സ്നാപ്ഡ്രാഗൺ 870 പ്രൊസസ്സറാണ്.

  • 8ജിബി റാം + 128ജിബി സ്റ്റോറേജ്ന് ₹49,999.00 ₹37,999 രൂപയും
  • 12ജിബി റാം + 256ജിബി സ്റ്റോറേജ്ന് ₹54,999.00 ₹42,999 രൂപയുമാണ്.

 


 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
Ads

Similar Posts

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply