ദൂരങ്ങള്‍ താണ്ടൂ, ശരിയായ പാദരക്ഷകള്‍ക്കൊപ്പം
നമ്മുടെ ഓരോ ചുവടും സൂക്ഷിച്ചാകണമെന്നാണല്ലോ പറയുന്നത്. അതുകൊണ്ട് ഓരോ ചുവടും വെക്കുന്നപാദങ്ങളെ സംരക്ഷിക്കാൻ ശരിയായ പാദരക്ഷകൾ തന്നെ വേണ്ടേ. പാദങ്ങൾക്ക് രക്ഷ നൽകുക എന്ന പ്രഥമ ദൗത്യത്തിൽ നിന്ന് ഫാഷൻ എന്ന വിശാലമായ ദൗത്യത്തിലേക്ക് ഫൂട്ട് വെയറുകൾ നീങ്ങി കഴിഞ്ഞു. ഇന്ന് നമ്മുടെ ഫാഷനിൽ ഒഴിച്ചു കൂടാനാവാത്ത ഘടകമായി ഇവ മാറി.
ASICS Unisexs Stormer LS
വിവിധ തരത്തിലുള്ള ഫൂട്ട് വെയറുകളുടെ ശേഖരമാണ് വിപണിയിൽ കാണാൻ സാധിക്കുന്നത്. അതിൽ തന്നെ ഷൂസ് ഒരു തരംഗം തന്നെയാണ്. പല തരം ആവശ്യത്തിനായുള്ളവിവിധ തരം ഷൂസുകൾപരിചയപ്പെടാം
1. അത്ലറ്റിക്ക് ഷൂസ് സ്നീക്കേസ്എന്ന മറ്റൊരു പേരിലും ഇവ അറിയപ്പെടുന്നു. റബർ സോളും ക്യാൻവാസുകളും ഉണ്ട്. അത് ഫിറ്റ്നസ് പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ധരിക്കാനായി പ്രത്യേകമായി നിർമ്മിച്ചതാണ്. അത്ലറ്റിക്ക് ഷൂസിൽ തന്നെ വിവിധ തരമുണ്ട്. കൂടുതൽ സോൾ സപ്പോർട്ടോടു കൂടിയുള്ള റണ്ണിങ്ങ് ഷൂസ് പാദങ്ങളെ ഗ്രൗണ്ട് ഇംപാക്ടിൽ നിന്ന് സംരക്ഷിക്കുന്നു. മാത്രമല്ല ടെന്നീസ് ഷൂസ്, ഹൈ ടോപ്പ്സ് ഷൂസ് എന്നിവ ടെന്നീസ് ബാസ്ക്കറ്റ് ബോൾ പ്ലയേസിന് അനുയോജ്യമാണ്.
2. ലോഫർ ഹീൽസ്, റൗണ്ടട് ടോസ് എന്നിവ ഉള്ള സ്ലിപ്പ് ഓൺ ഷൂസ് ആണ് ലോഫറുകൾ. ലെതർ കൊണ്ടു നിർമ്മിച്ച ലോഫർ നല്ലൊരു ബിസിനസ്സ് ഷൂസായും ഫാബ്രിക്കിൽ നിർമ്മിച്ചവ മികച്ച ട്രെൻഡി കാഷ്വൽ വെയറുകളായും മാറുന്നു.
3. ഫ്ളിപ്പ് ഫ്ളോപ്പ് വൈ ഷേപ്പ്ഡ് സ്ട്രാപ്പുകളാണ് ഇവയ്ക്ക്. വേനൽ കാലത്ത് എല്ലാ ദിവസവും അണിയാവുന്നതാണ്.
4. ഹൈ ഹീൽസ് ഒരു ഇഞ്ചിനു മുകളിൽ ഹീൽ ഉള്ള ഷൂസിനെയാണ് ഹൈ ഹീൽസ് വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്. ഹൈ ഹീൽ സാൻഡൽ, ലോങ്ങ് ആൻഡ് തിൻ സ്റ്റില്ലിയോട്ട് എന്നിങ്ങനെ പല സ്റ്റൈലുകളിലും ഹൈ ഹീൽസ് ഷൂസ് ലഭ്യമാണ്.
ബാലറ്റ് ഫ്ളാറ്റ്സ്, ബോട്ട് ഷൂസ്, ബ്രോഗ് ഷൂസ്, ക്ലോഗ്സ്, എസ്പ്പാഡ്രിൽസ്, ഓകസ്ഫേർഡ് ഷൂസ്, മോങ്ക് സ്ട്രാപ്പ് ഷൂസ്, പ്ലാറ്റ്ഫോം ഷൂസ്, സ്ളിങ്ങ് ബാക്ക്സ്, സ്ട്രാപ്പി സാൻഡൽസ എന്നിങ്ങനെ ഷൂസിന്റെ നിര നീണ്ടു തന്നെ പോകും